തളിപ്പറമ്പ് ദേശീയപാതയില്‍ ആളെക്കൊല്ലുന്ന കുഴി

തളിപ്പറമ്പ്: ദേശീയപാതയില്‍ ആളെകൊല്ലുന്ന കുഴിയുണ്ടായിട്ടും പരിഹാരം കാണാനാവുന്നില്ലെന്ന് പരാതി.
തൃച്ചംബരം പൂക്കോത്ത്‌നടയില്‍ മുത്തേടത്ത് ഹൈസ്‌ക്കൂളിലേക്ക് പോകുന്ന റോഡിന് സമീപത്തായാണ് വലിയകുഴി രൂപപ്പെട്ടിരിക്കുന്നത്.
നിരവധി ഇരുചക്രവാഹനയാത്രികരാണ് ഇവിടെ അപകടത്തില്‍ പെട്ടിട്ടുള്ളത്.
രണ്ട് ടിപ്പറുകളില്‍ മണ്ണിറക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ദേശീയപാത അധികൃതരും നഗരസഭാ അധികൃതരും ഇത്തരത്തില്‍ നീട്ടിക്കൊണ്ടുപോകുന്നത്.
ക്ലാസിക് തിയേറ്ററിലേക്കും മറ്റ് നിരവധി സ്ഥാപനങ്ങളിലേക്കുമായി നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
വാഹനങ്ങള്‍ കടന്നുവരമ്പോള്‍ കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.
ഓണക്കാലത്ത് വാഹനത്തിരക്ക് കൂടുതലായതോടെ അപകടങ്ങളുടെ ഘോഷയാത്രതന്നെയാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
താല്‍ക്കാലിക പരിഹാരമെങ്കിലും കാണാന്‍ നഗരസഭാ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തിപ്പെട്ടുവരികയാണ്.
