തളിപ്പറമ്പ്: നിലവിലുള്ള താല്‍ക്കാലിക തസ്തികയില്‍ സ്ഥിരം നിയമനം നിയമനം ലഭിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അവധിയെടുത്തു.
തന്നെ മോഹിപ്പിച്ച് വഞ്ചിച്ചതായി യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പ്രജീഷ്‌കൃഷ്ണന്‍ ആരോപിച്ചു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്ലീന്‍ ഇമേജുള്ള പ്രജീഷ് വര്‍ഷങ്ങളായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന് കീഴിലെ മിനിമാര്‍ട്ട് വില്‍പ്പനശാലയില്‍ ജോലി ചെയ്തുവരികയാണ്.
പ്രജീഷിന് നിലവിലുള്ള തസ്തികയില്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരം നിയമനത്തിന്
പരിഗണിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നതായി അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഇക്കഴിഞ്ഞ സപ്തംബര്‍ 13 ന് ജോ.രജിസ്ട്രാറുടെ സ്റ്റോപ്പ് മെമ്മോ പോലും മറികടന്ന് നടന്ന നിയമനത്തിന് തന്നെ പരിഗണിച്ചില്ലെന്ന് പ്രജീഷ് കൃഷ്ണന്‍ പറഞ്ഞു.
രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുപരിയായി മറ്റെന്തോ താല്‍പര്യങ്ങള്‍ ഇതില്‍ ഉള്ളതായി സംശയിക്കേണ്ടതുണ്ടെന്നും പ്രജീഷ് പറഞ്ഞു.
ഇതില്‍ കടുത്ത പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ച പ്രജീഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതോടെ ബാങ്കിന്റെ മിനി മാര്‍ട്ട് വില്‍പ്പനശാല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കയാണ്.
അനധികൃത നിയമനം സംബന്ധിച്ച് സഹകരണ വകുപ്പ് ബാങ്ക്അധികൃതരോട് വിശദീകരണം ചോദിച്ചതായാണ് വിവരം.
കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികള്‍ രണ്ട് നൈറ്റ് വാച്ച്മേന്‍ തസ്തികകള്‍ പങ്കിട്ടെടുക്കുകയായിരുന്നു.