പുസ്തകത്തിന്റെ ലാഭവിഹിതം മകളുടെ വിവാഹവേദിയില്‍ ഐ.ആര്‍.പി.സിക്ക് നല്‍കി ഗോപി കൂവോട്.

തളിപ്പറമ്പ്: പുസ്തകത്തിന്റെ ലാഭവിഹിതം മകളുടെ വിവാഹവേദിയില്‍ വെച്ച് ഐ.ആര്‍.പി.സിക്ക് സംഭാവന നല്‍കി എഴുത്തുകാരന്‍ ഗോപി കൂവോട്.

കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന കൂവോടിന്റെ ചരിത്ര പുസ്തകം എഴുതിയ ഗോപി മകളുടെ വിവാഹ വേദിയില്‍ വെച്ചാണ് 10,000 രൂപ സംഭാവനയായി നല്‍കിയത്.

പുസ്തകം വിറ്റുതീര്‍ന്നതിന്റെ ലാഭ വിഹിതത്തില്‍ നിന്നാണ് സംഭാവന നല്‍കിയത്.

സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്യാമള ടീച്ചര്‍, പി മുകുന്ദന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. ബാലകൃഷ്ണന്‍, ടി. ലത, ലോക്കല്‍ കമ്മിറ്റി അംഗം ടി.ചന്ദ്രന്‍, ഐ.ആര്‍.പി.സി വളണ്ടിയര്‍ എം.ചന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.