സ്ത്രീധനപീഡനം-കടമ്പേരി സ്വദേശിക്കെതിരെ കേസ്.
തളിപ്പറമ്പ്; കൂടുതല്‍ സ്ത്രീധമാവശ്യപ്പെട്ട് ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കടമ്പേരിയിലെ സ്‌കറിയയുടെ മകന്‍ ജോബിഷിന്റെ പേരിലാണ് കേസ്.
ഭാര്യ പെരിങ്ങോം ആലപ്പടമ്പിലെ കുണ്ടത്തില്‍ വീട്ടില്‍ സി.പി.മഞ്ജു(38)ന്റെതാണ് പരാതി.
2006 ജനുവരി 2 ന് വിവാഹിതരായശേഷം ഭര്‍ത്താവിന്റെ കടമ്പേരിയിലെ വീട്ടില്‍ താമസിച്ചുവരവെ 2011 മുതല്‍ 2025 ഫിബ്രവരി വരെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
പെരിങ്ങോം പോലീസില്‍ നല്‍കിയ പരാതി സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ തളിപ്പറമ്പിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
