തളിപ്പറമ്പ്: 10 ലക്ഷം രൂപയും 10 പവനും കൈപ്പറ്റിയശേഷം ഭര്‍ത്താവും പിതാവും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി.
പട്ടുവം ടര്‍ഫിന് സമീപം അരിയില്‍ തായലെപുരയില്‍ വീട്ടില്‍ സയീദിന്റെ മകള്‍കെ.പി.ഷംസീനയുടെ(21)പരാതിയിലാണ് കേസ്. എം.കെ.മുറാസില്‍(28) പിതാവ് മുഹമ്മദ്, സഹോദരി മുഫാസിറ എന്നിവരുടെ പേരിലാണ് കേസ്.
ഈ വര്‍ഷം ജൂലായ്-27 ന് അരിയില്‍ ജുമാ മസ്ജിദില്‍ നിന്നും വിവാഹിതരായ ഇരുവരും ഭര്‍തൃവീട്ടിലും പരാതിക്കാരിയുടെ വീട്ടിലും താമസിച്ചുവരവെ ആഗസ്റ്റ് മൂന്നു മുതല്‍ സപ്തംബര്‍ 10 വരെയുള്ള കാലയളവില്‍ മൂന്നുപേരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.