തളിപ്പറമ്പ്; രണ്ടുമാസം പ്രായമായ കുഞ്ഞ് അബദ്ധത്തില്‍ കിണറില്‍ വീണ് മരിച്ചു.
കുറുമാത്തൂര്‍ പൊക്കുണ്ട് ഹിലാല്‍ മന്‍സിലില്‍ ടി.കെ.ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അമിഷ് അലന്‍ ജാബിര്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം.
താമസിച്ചുവരുന്ന വീട്ടിലെ കുളിമുറിയില്‍ നിന്ന് ഉമ്മുമ്മ കുഞ്ഞിനെ എണ്ണതേപ്പിച്ച് ഉമ്മ മുബഷിറയുടെ കയ്യില്‍ കൊടുത്തപ്പോള്‍ കുട്ടി അബദ്ധത്തില്‍ കിണറിലേക്ക് വീഴുകയായിരുന്നു.
കിണറില്‍നിന്നും കുട്ടിയെ പുറത്തെടുത്ത് പത്തരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.