സംസ്‌ക്കാരസാഹിതി ഭാരവാഹികള്‍ ചുമതയയേറ്റു.

തളിപ്പറമ്പ്: കെ.പി.സി.സി.യുടെ കലാ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതിയുടെ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ഭാരവാഹികളുടെ ചുമതലയേല്‍ക്കലും നടന്നു.

നിയോജക മണ്ഡലം ചെയര്‍മാന്‍ രാജീവന്‍ വെള്ളാവ് അധ്യക്ഷതവഹിച്ചു.

സംസ്‌ക്കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

സുരേഷ് കൂത്തുപറമ്പ്, രജനി രമാനന്ദ്, ടി.ജനാര്‍ദനന്‍, എ.ഡി.സാബൂസ്, പ്രഫ.എം.പി.ലക്ഷ്മണന്‍, ഇ.ടി.രാജീവന്‍, ആനന്ദ് നാറാ ത്ത്, രാജീവന്‍ കപ്പച്ചേരി, എം.എന്‍.പൂമംഗലം, കെ.പി.ശശിധരന്‍, പി.സുഖദേവന്‍ മാസ്റ്റര്‍, ശ്രീജിത്ത് കൂവേരി, കെ.വി.മഹേഷ്, സജിത്ത് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു