സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയില്‍.
തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയില്‍.

ഹബീബ് നഗറിലെ ഇണ്ടുക്കന്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(35), ചപ്പാരപ്പടവിലെ ചൊക്രന്റകത്ത് മുഹമ്മദ്(60), ബദരിയ്യ നഗറിലെ ചുള്ളിയോടന്‍ പൊട്ടിച്ചി വീട്ടില്‍ സി.പി.നൗഫല്‍(37), പന്നിയൂര്‍ പള്ളിവയല്‍ തറമ്മല്‍ വീട്ടില്‍ ടി.അന്‍സാര്‍(27),
പാപ്പിനിശേരി ചെപ്പിക്കാട് വീട്ടില്‍ മുഹമ്മദ് ജംഷീര്‍(37) എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് എസ്.ഐ ദിനേശന് കൊതേരി, എസ്.ഐ കെ.വി.സതീശന്, എസ്.സി.പി.ഒ കെ.ഷൈജു, ഡ്രൈവര്‍ സി.പ.ഒ കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്
