ടയര്‍ അഴിക്കാതെ പഞ്ചറൊട്ടിക്കാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം.
ഇരിട്ടി: കാറിന്റെ ടയര്‍ അഴിക്കാതെ പഞ്ചര്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാത്തതിന് ടയര്‍ വര്‍ക്‌സ് ഉടമക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസ്.

പൊന്നന്‍ കൂട്ടുപുഴ, പൂഴി ആഷി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് ഇരിട്ടി പോലീസ് കേസെടുത്തത്.
10 ന് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.
മൂവരും മാരുതി റിറ്റ്‌സ് കാറിലെത്തിയാണ് കാറിന്റെ ടയര്‍ അഴിക്കാതെ പഞ്ചര്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടത്.
കൂട്ടുപുഴ വളവുപാറയില്‍ ശ്രീലക്ഷ്മി ടയര്‍വര്‍ക്‌സ് നടത്തുന്ന ചെറുവാഞ്ചേരി പൂവത്തൂരിലെ തെക്കയില്‍ വീട്ടില്‍ ഐ.പുഷ്പനാണ് മര്‍ദ്ദനമേറ്റത്.

