സ്ത്രീകള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ചേഷ്ടകള്‍ നടത്തിയ മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍

ആലക്കോട്: സ്ത്രീകള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ചേഷ്ടകള്‍ നടത്തിയ മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍.

ആലക്കോട് കോളി പുലിക്കരി വീട്ടില്‍ പി.കെ.രാജേഷിനെയാണ്(46)ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 6.45 ന് ആലക്കോട് വില്ലേജ് ഓഫീസിന് സമീപം വെച്ചായിരുന്നു സംഭവം.

സ്ത്രീകളും മറ്റ് നിരവധിപേരും നോക്കിനില്‍ക്കെയാണ് രാജേഷ് ഉടുമുണ്ട് പൊക്കിക്കാണിച്ചത്.

പട്രോളിങ്ങിനിടെ ഇത് ശ്രദ്ധയില്‍പെട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ കേസെടുത്തു.

ഗ്രേഡ് എ.എസ്.ഐ മുനീറും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.