17 കാരന് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ സുഹൃത്തിന്റെ പേരില്‍ കേസ്.

കോളിയടുക്കം: 17 വയസുകാരന് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സുഹൃത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു.

ബാലനടുക്കത്തെ ജി.എസ്.ഗോപകുമാറിന്റെ(21) പേരിലാണ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 6.15 ന് കോളിയടുക്കത്തുവെച്ചാണ് സംഭവം.

കെ.എല്‍-14 ടി 338 സ്‌ക്കൂട്ടര്‍ ഓടിച്ചുവരുന്നതിനിടയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ്   പ്രായപൂര്‍ത്തിയെത്താതെയാണ് സ്‌ക്കൂട്ടര്‍ ഓടിക്കുന്നതെന്ന് വ്യക്തമായത്.

ആര്‍.സി ഉടമക്ക് 25,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയും പിഴയീടാക്കുമെന്ന് മേല്‍പ്പറമ്പ് പോലീസ് പറഞ്ഞു.