തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നേട്ടം.

തളിപ്പറമ്പ്: 30 വര്‍ഷത്തിന് സേഷം ഐതിഹാസിക വിജയം നേടിയ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം ആവര്‍ത്തിച്ചു.

നാല് സ്ഥിരം സമിതിയിലേക്കും വോട്ടെടുപ്പ് നടന്നപ്പോഴാണ് യു.ഡി.എഫിന് തന്നെ വിജയം ലഭിച്ചത്.

ധനകാര്യ സ്ഥിരം സമിതിയില്‍ വൈസ് പ്രസിഡന്റ് ഏജേ് പൂവനാട്ട്, എം.പ്രീത, എം.വി.ഭവാനി, എം.വി.മധു എന്നിരാണ് അംഗങ്ങള്‍.

മറ്റ് സ്ഥിരം സമിതികള്‍-വികസനം-കെ.റുഖിയ, പി.പ്രേമലത, വി.എ.റഹിം, പ്രമീള രാജന്‍.

ക്ഷേമം-സി.വി.കൃഷ്ണന്‍കുട്ടി, ഫസീല ഷംസീര്‍, പി.കെ.കുഞ്ഞിരാമന്‍, ബിന്ദു ബിനോയ്.

ആരോഗ്യം-വിദ്യാഭ്യാസം-പി.ശ്രീമതി, പി.മാധവന്‍, പി.ഷൈനി, മിനി ജോയ്.

ഡി.സി.സി ജന.സെക്രട്ടെറിമാരായ ടി.ജനാര്‍ദ്ദനന്‍, മനോജ്കുമാര്‍ കൂവേരി എന്നിവര്‍ക്കാണ് യു.ഡി.എഫ് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയിരുന്നത്.

ഇവരുടെ സമര്‍ത്ഥമായ ഇടപെടലുകളാണ് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കാരണമായത്.