Skip to content
തളിപ്പറമ്പ്: അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ജനുവരി 20 ന് നടക്കും.
അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ ഫൗണ്ടേഷന്റെയും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
ഉച്ചക്ക് ശേഷം 2.30 ന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളില്‍ നടക്കുന്ന പരിപാടി മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷന്‍ മുഖ്യരക്ഷാധികാരി പ്രഫ.ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും.
അഡ്വ.പി.എ.ബാബു അനുസ്മരണപ്രഭാഷണം നടത്തും.
കഴിഞ്ഞ വര്‍ഷത്തെ പരിപാടിയുടെ ബുക്ക്‌ലെറ്റ് പ്രകാശനം ബാര്‍ അസോസിേയഷന്‍ പ്രസിഡന്റ് അഡ്വ.വി.എ.സതീഷ് നിര്‍വ്വഹിക്കും.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ഒ.വി.സനല്‍ സ്വാഗതവും ഫൗണ്ടേഷന്‍ അംഗവും പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടെറിയുമായ അഡ്വ.കെ.പ്രമോദ് നന്ദിയും പറയും.
3.45 ന് അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൊമ്മേറിയല്‍ പ്രഭാഷണം അഡീ.ജില്ല സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്ത് നിര്‍വ്വഹിക്കും.
ബാര്‍ അസോസിയേഷന്‍ സെക്രട്ടെറി അഡ്വ.എം.വിനോദ് രാഘവന്‍ സ്വാഗതം പറയും
ഇലക്ട്രോണിക്‌സ് എവിഡന്‍സ് എന്ന വിഷയത്തില്‍ നടക്കുന്ന പ്രഭാഷണത്തെക്കുറിച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വി.എ.സതീഷ് ആമുഖപ്രഭാഷണം നടത്തും.
ഫൗണ്ടേഷന്‍ അംഗം അഡ്വ.എം.ജെ.സിദ്ധാര്‍ത്ഥ് ഉപസംഹാരപ്രസംഗം നടത്തും.