തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രി-സുപ്രധാന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയുടെ അടിയന്തിര അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി.

ഇന്ന് ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടേതാണ് തീരുമാനമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതി വന്നതിനു ശേഷം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന അടിയന്തര
ഇടപെടലുകളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം വിലയിരുത്തിയതിന് ശേഷമാണ് സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
എ.അബ്ദുള്ള ഹാജി, പി.വി.നാരായണന്‍കുട്ടി, പി.കുഞ്ഞിക്കണ്ണന്‍, സി.സിറാജ്, ഉണ്ണികൃഷ്ണന്‍ പണ്ടാരിവീട്ടില്‍, കെ.റിനാജ്, ഡോ.എം.സൗദ എന്നിവര്‍ എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്തു
തീരുമാനങ്ങള്‍
—————————
1. ഒന്നേമുക്കാല്‍ കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഓക്‌സിജന്‍ പ്പാന്റ് ഈ മാസം റിപ്പയര്‍ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പ്ലാന്റ് നിര്‍മിച്ച കരാറുകാനുമായി ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളും തര്‍ക്കങ്ങളുമായിരുന്നു ഇത്രയും കാലം വൈകിയത്.
2. നേരത്തെ ഉണ്ടായിരുന്ന കാന്റീന്‍ നാളെ തൊട്ട് തുറന്നു പ്രവര്‍ത്തിക്കും. കാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട നേരത്തെ ഉണ്ടായിരുന്ന കരാര്‍ കാലാവധി അവസാനിച്ചതിനുശേഷം ആശുപത്രി സൂപ്രണ്ട് പലതവണ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും എടുക്കാന്‍ ആളില്ലാത്തതായിരുന്നു കുറച്ചു നാളുകളായി കാന്റീന്‍ പൂട്ടിക്കിടന്നത്.
കഴിഞ്ഞ ഭരണ സമിതി ലക്ഷങ്ങള്‍ ചിലവഴിച്ച് കാന്റീന്‍ കെട്ടിടം പുതുക്കിയപ്പോള്‍ വലിയ ദിവസ വാടകയ്ക്ക് ഏറ്റെടുത്തു നടത്താന്‍ ആളുകള്‍ തയ്യാറായിരുന്നു. എന്നാല്‍ പുതിയ ബഹുനില കെട്ടിടം പണിയാന്‍ പഴയ കെട്ടിടം പൊളിച്ചതോടെ പേ വാര്‍ഡ് ഇല്ലാതാകുകയും കച്ചവടം കുറയുകയും ചെയ്തതാണ് ടെണ്ടര്‍ വിളിച്ചെടുക്കാന്‍ ആളില്ലാതായത്.
3. ആശുപത്രി കവാടത്തിലെ റോഡ് നിര്‍മ്മാണ പണി വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം തന്നെ അത് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതായിരിക്കും
4. ഒഴിവുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തി
5. തളിപ്പറമ്പ് നഗരസഭ നേരിട്ട് കൈകാര്യം ചെയ്യുന്ന സായാഹ്ന ഓ പി ഒരു ഡോക്ടറെ കൂടി തീരുമാനിച്ചു നിലവിലുള്ള ഡോക്ടറുടെ ജോലിഭാരവും ക്യാഷ്വാലിറ്റി പ്രത്യേകിച്ച് ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ഈ നിയമനം
ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പുല്ലയിക്കൊടി ചന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.റജില, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ വി.വി.ആശ, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോന്‍, ഡോ ജുനൈദ്, എം.വി.പ്രസീത എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
