ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്

പരിയാരം: ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്.

ഏര്യം പാണപ്പുഴ ശങ്കുവിരിത്തിയില്‍ വീട്ടില്‍ ഹരിദാസന്‍ പിള്ളയുടെ ഭാര്യ കെ.എല്‍.സുധക്കാണ്(48)പരിക്കേറ്റത്.

ജനുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം.

വൈകുന്നേരം 6.10 ന് മാതമംഗലത്തുനിന്നും ഏര്യത്തേക്ക് കെ.എല്‍-13 എ.ബി-2973 ബസില്‍ യാത്രചെയ്യുകയായിരുന്ന സുധ ഏര്യം പുലിയൂര്‍കാളി ക്ഷേത്രത്തിന് സമീപത്തെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കവെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

ബസ് ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു