തളിപ്പറമ്പ്: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു.
പട്ടുവം സ്വദേശിയായ ആകാശ്(20)ആണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടിറോഡിലെ കിണറില്‍ വീണത്.
അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്.
സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച് നടക്കവെ നിര്‍മ്മാണം നട ന്നുവരുന്ന വീടിന്റെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു.
കിണറില്‍ കെട്ടിയ നെറ്റില്‍ തങ്ങിനിന്ന ആകാശിനെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്.