തളിപ്പറമ്പ്: പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തൃച്ചംബരം സ്വദേശികളായ മണി നിവാസില്‍ ശ്രീരാഗ് ഉണ്ണികൃഷ്ണന്(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.അനുരുദ്ധ്(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.ഇന്ദ്രജിത്ത്(27) എന്നിവരുടെ പേരിലാണ് കേസ്.
ഇന്നലെ രാത്രി തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നവരുള്‍പ്പെട്ട പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടി കേസെടുത്തത്.
കോര്‍ട്ട് റോഡില്‍ റിക്രിയേഷന്‍ ക്ലബ്ബിന് സമീപത്തുവെച്ചാണ് രാത്രി 9.15 ന് ഇവരെ പിടികൂടിയത്.