കൃഷ്ണന്‍ നടുവലത്തിന്റെ എഴുത്ത് ജീവിതത്തിന്റെ നാലര പതിറ്റാണ്ടുകള്‍ നാളെ (22 ന് )

പിലാത്തറ: ക്ഷേത്രകല അക്കാദമി സെക്രട്ടറിയും കവിയുമായ കൃഷ്ണന്‍ നടുവലത്തിന്റെ എഴുത്ത് ജീവിതത്തിന്റെ നാലര പതിറ്റാണ്ടുകള്‍ പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖല കമ്മിറ്റിയും കുന്നുമ്പ്രം ദേശീയ കലാസമിതിയും ചേര്‍ന്ന് 22 ന് ആഘോഷിക്കും.

ചടങ്ങ് എം.വിജിന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകുന്നേരം നാലിന് ചുമടുതാങ്ങി
കുന്നുമ്പ്രം ദേശീയ കലാസമിതിയില്‍ നടക്കുന്ന ചടങ്ങില്‍ നടുവലത്തിന്റെ ചില നേരങ്ങളില്‍ എന്ന കവിതാ സമാഹാരവും, തീയായും ജലമായും എന്ന ലേഖന സമാഹാരവും എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യും. 

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ ടി.വി രാജേഷ് പുസ്തകം ഏറ്റുവാങ്ങും.  പു.ക.സ ജില്ലാ സെക്രട്ടറി നാരായണന്‍ കാവുമ്പായി, എതിര്‍ദിശ സുരേഷ് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും.

ഡോ:കെ.എച്ച് സുബ്രഹ്മണ്യന്‍, സംഗീതജ്ഞന്‍ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

കൃഷ്ണന്‍ നടുവലത്തിന്റെ കാവ്യ ജീവിതത്തെക്കുറിച്ച് ഡോ:ശ്രീധരന്‍ അഞ്ചു മൂര്‍ത്തി, ഡോ:പി.കെ. ദീപക്, സി.വി.സുരേഷ്ബാബു എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ഡോ:എ.എസ്.പ്രശാന്ത് കൃഷ്ണന്‍, ബാബു മണ്ടൂര്‍, ഡോ: പി.എം.മധു, ശ്രുതി സുരേഷ് എന്നിവര്‍ നടുവലത്ത് കവിതകളുടെ ആലാപനവും ആസ്വാദനവും നടത്തും.

വാര്‍ത്തസമ്മേളനത്തില്‍ നോവലിസ്റ്റ് ആര്‍. ഉണ്ണി മാധവന്‍, കവി കൃഷ്ണന്‍ നടുവലത്ത്, എം.വി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.