പാച്ചേനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുന:പ്രതിഷ്ഠാ കലശ മഹോല്‍സവത്തിന് തുടക്കമായി.

പാച്ചേനി: പാച്ചേനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുന:പ്രതിഷ്ഠാ കലശ മഹോല്‍സവം ആരംഭിച്ചു, മാര്‍ച്ച് രണ്ടിന് സമാപിക്കും.

കലാപരിപാടികളുടെ ഉദ്ഘാടനം ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഇ.ടി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

കൂവോട് കൃഷ്ണന്‍ ജോത്സ്യര്‍, ഗിരീഷ് പൂക്കോത്ത്, വാര്‍ഡ് അംഗം രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇ.വി.സതീശന്‍ സ്വാഗതവും പി.വി.നാരായണന്‍ നന്ദിയും പറഞ്ഞു.

വാച്ച വാദ്ധ്യാന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.