പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന

തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
കൊളച്ചേരിയിലെ പുതിയപുരയില്‍ സജീവന്‍(38)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ പരിശോധനയില്‍ പാലത്തിന് താഴെയുള്ള തറയില്‍ അവശനിലയില്‍
കാണപ്പെട്ട ഇയാളെ പറശിനിക്കടവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബോട്ടിന്റെ സഹായത്തോടെ കരയിലെത്തിച്ച ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.