കേരളത്തില്‍ വരാന്‍പോകുന്നത് തൂക്ക് നിയമസഭ-സി.വി.ദയാനന്ദന്‍

2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുനിയമസഭയാവും വരാന്‍ പോകുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി.വി.ദയാനന്ദന്‍.

രാഷ്ട്രീയത്തിലെ ധാര്‍മ്മികത തീരെ ഇല്ലാതായ ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.

എങ്ങിനെയെങ്കിലും ജയിക്കുകയും ഭരിക്കുകയും ചെയ്യണം എന്ന ഒരൊറ്റ ചിന്തയിലാണ് കാര്യങ്ങള്‍.

സീറ്റ് ലഭിച്ചില്ലെങ്കില്‍ ഏത് പാര്‍ട്ടിയിലേക്കും പോകാനുള്ള ഒരു മാനസിക നിലവാരം എല്ലാവരും ആര്‍ജിച്ചിരിക്കുന്നു.

ഒരിക്കല്‍ തള്ളിപ്പറഞ്ഞവരെയെല്ലാം അംഗീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.

140 നിയമസഭ സീറ്റുകളില്‍ ഭരിക്കാനുള്ള 71 സീറ്റ് ഒരു മുന്നണികക്കും ഇത്തവണ ലഭിക്കില്ല.

ഒരു മുന്നണിക്ക് ഭരിക്കണമെങ്കില്‍ മറ്റൊരു മുന്നണിലെ ഏതെങ്കിലും കക്ഷിയുടെ പിന്തുണ തേടിയെ പറ്റൂ.

സി.പി.ഐ കോണ്‍ഗ്രസ് പക്ഷത്തേക്കോ മുസ്ലിംലീഗ് സി.പി.എം പക്ഷത്തേക്കോ പോയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.

ഇന്ത്യ സഖ്യം കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പൂര്‍ണതോതില്‍ അംഗീകരിക്കപ്പെടുന്നതിന് ഇത്തവണ കേരളം സാക്ഷ്യം വഹിക്കും.

ഭരണവിരുദ്ധ വികാരം നിലവിലുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടുവെന്നും സി.വി.ദയാനന്ദന്‍ പറയുന്നു.

സീറ്റുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തുടക്കത്തിന് കല്ലുകടിയായി മാറി.

ഒരുവശത്ത് 100 മുതല്‍ 110 സീറ്റുവരെ കിട്ടുമെന്ന് പറയുന്നവര്‍ തന്നെ മറുഭാഗത്തുനിന്ന് കൊതിക്കെറുവുമായി വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമായി മാത്രമേ കാണാനാവൂ.

2026 കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ദയാനന്ദന്‍ പറയുന്നു.