തിരഞ്ഞെടുപ്പ് പരിശോധന-പോണ്ടിച്ചേരി മദ്യം പിടികൂടി-ലോറിഡ്രൈവര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധനക്കിടെ പോണ്ടിച്ചേരി മദ്യം പിടികൂടിയ സംഭവത്തില്‍ ലോരി ഡ്രൈവര്‍ അറസ്റ്റില്‍.

കോഴിക്കോട് നടുവണ്ണൂരിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.മുഹമ്മദ് ഷബിന്‍(31)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 5.40 ന് കുപ്പത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് എസ്.എസ്.ടി-1 ഉദ്യോഗസ്ഥരായ കെ.രാജീവന്‍, ഗ്രേഡ് എസ്.ഐ സയ്യിദ്, പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് 4 കുപ്പി ഗ്രീന്‍ സ്‌റ്റോണ്‍ എന്ന മദ്യം പിടിച്ചെടുത്തത്.

ഇവര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, ഗ്രൈവര്‍ സി.പി.ഒ വി.വി.രമേഷ് എന്നിവര്‍ സ്ഥലത്തെത്തി കെ.എല്‍-77-ഡി-1446 ലോറിയുടെ ഗീയര്‍ ബോക്‌സിന്റെ സൈഡില്‍ സൂക്ഷച്ച മദ്യം കസ്റ്റഡിയിലെടുത്തു.