കൈരളിസാഹിത്യ രത്നപുരസ്‌കാരം വിജയന്‍ തെരുവത്തിന്

കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യ രത്ന പുരസ്‌കാരം കവിയും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിനു ലഭിച്ചു.

ഏപ്രില്‍ 26-ന് അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഡോ.ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്) ആര്‍ച്ച്ബിഷപ്പ് റവ. ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍, എം.പി.സൂര്യദാസ് (ന്യൂസ് എഡിറ്റര്‍ മാതൃഭൂമി), ബിജു ഇരിണാവ് (പ്രശസ്ത സിനിമ-സീരിയല്‍ നടന്‍), കെ.കെ.കൃഷ്ണന്‍കുട്ടി(റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജ്), മുന്‍ എം എല്‍ എ. എ.കെ.മണി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.