പോളിംഗ് ഏജന്റുമാര്‍ക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി.

തളിപ്പറമ്പ്: പോളിംഗ് ഏജന്റുമാര്‍ക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി.

മാവിച്ചേരി ഗവ: സ്‌കൂളില്‍ ഇന്ന് രാവിലെ പോളിംഗ് ഏജന്റ് മാര്‍ക്ക് ഭക്ഷണവുമായി ചെന്ന യു.ഡി.എഫ് പ്രവര്‍ത്തകരെയാണ് സിപിഎം നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

പരിക്കേറ്റ സി.അന്‍സിര്‍, കെ.മുഹമ്മദ് റിയാസ്, സി.ഫാത്തിമ, സി.ഇനാസ് എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.