ധര്‍മ്മശാലയില്‍ അഗ്നിശമനനിലയം സ്ഥാപിക്കണം: ചെറുകിട വ്യവസായ അസോസിയേഷന്‍.

കണ്ണൂര്‍: ആന്തൂര്‍ വ്യവസായ വികസന പ്ലോട്ടില്‍ ഇടക്കിടെ ഉണ്ടാകുന്ന തീപിടുത്തം പെട്ടെന്ന് നിയന്ത്രിക്കാനായി ധര്‍മ്മശാലയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

നാടുകാണി  കിന്‍ഫ്രാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി കട്ട് ഒഴിവാക്കാന്‍ 110 കെ.വി.സബ് സ്റ്റേഷന്‍ സ്ഥാപിക്കുകയോ കവേര്‍ഡ് കണ്ടക്ടര്‍ സ്ഥാപിക്കുകയോ ചെയ്യുക,

കണ്ണൂര്‍ ജില്ലയിലെ മരാധിഷ്ഠിത വ്യവസായ യൂനിറ്റുകള്‍ മരം ലഭ്യമല്ലാതെ പ്രതിസന്ധി നേരിടുന്നതിനാല്‍ മരാധിഷ്ഠിത വ്യവസായ യൂനിറ്റുകള്‍ക്ക് വൃക്ഷതൈ വെച്ച് പിടിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥലം ലീസിന് അനുവദി ക്കുക,

കാര്‍ഷിക മേഖലക്ക് നല്‍കിവരുന്ന പരിഗണന എം.എസ്.എം.ഇ യൂനിറ്റുകള്‍ക്കും നല്‍കി 4% നിരക്കില്‍ വായ്പ അനുവദിക്കുക,

കേരളത്തിലെ ചെറുകിട വ്യവസായികള്‍ക്ക് 60 വയസ്സിനുശേഷം വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം പ്രമേയം വഴി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വാര്‍ഷിക പൊതുയോഗം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.അജിമോന്‍ ഉദ്ഘാടനം ചെയ്തു.

തോമസ് മാത്യു, മൂര്‍ക്കോത്ത് രാധാകൃഷ്ണന്‍, കെ.രാമദാസ്, ഒ.മുസാന്‍കുട്ടി, ജീവരാജ് നമ്പ്യാര്‍, വിനോദ് നാരായണന്‍, എം.ഭാസ്‌ക്കരന്‍, മുഹ മ്മദലി, എ.സുന്ദര്‍രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ കെ.പി.രാജീവന്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: സി.അബ്ദുള്‍ കരീം(പ്രസിഡന്റ്), ടി.പി. നാരായണന്‍ (സെക്രട്ടറി), സി.പ്രമോദ് (വൈസ് പ്രസിഡന്റ്), പി.വിജീഷ് (ജോയന്റ് സെക്രട്ടറി), കെ.പി.രാജീവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.