ഉത്തരവിട്ടവര്‍ തന്നെ ദിനാഘോഷം മറന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ഇന്ന് 30 വയസ്.
പരിയാരം: ആഘോഷങ്ങളില്ലാതെ സ്ഥാപകദിനാഘോഷം. ഒക്ടോബര്‍-16 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സ്ഥാപകദിനമായി ആചരിക്കുമെന്ന ഉത്തരവ് പാഴ്‌വാക്കായി.

മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷന്‍ 2023 ഡിസംബര്‍ 19 ന് പ്രിന്‍സിപ്പാളിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് 2024 ജനുവരി 12 ന് ചേര്‍ന്ന കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം ഇതിന് അനുമതി നല്‍കിയത്.
(ഉത്തരവ് നമ്പര്‍ ഇ4/11938/21/ജി.എം.സി.കെ. തീയതി-03-02-24)പ്രകാരം എല്ലാ വര്‍ഷവും ഒക്ടോബര്‍-16 മെഡിക്കല്‍ കോളേജ് സ്ഥാപകദിനമായി ആചരിക്കാനാണ് തീരുമാനം.
പരിയാരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് 1994 ഒക്ടോബര്‍ 16 നായതിനാലാണ്.
ഈ ദിവസം സ്ഥാപകദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇന്നേക്ക് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇത്തരമൊരു ദിനാചരണം നടത്താന്‍ കോളേജ് അധികൃതരോ അലുംനി അസോസിയേഷനോ കോളേജ് യൂണിയനോ ഒരു നടപടിയും സ്വീകരിച്ചില്ല.
