തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി

.

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂര്‍ അവുങ്ങും പൊയില്‍, പള്ളിത്തട്ട് പ്രദേശം ഉള്‍പ്പെടുന്ന നൂറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍

അതില്‍ വര്‍ഷങ്ങളായി വീട് വെച്ച് താമസിച്ചുവരുന്ന പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തി പട്ടയം നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ പി.സജീവന് നിവേദനം നല്‍കി.

പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, ഡിസിസി സെക്രട്ടറി ഇ.ടി.രാജീവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മാവില പത്മനാഭന്‍, സെക്രട്ടറി പി.എം.അല്‍അമിന്‍ എന്നിവര്‍ നേതൃത്വം നല്‍കി