സ്വത്ത്ഭാഗം വെച്ച് വാങ്ങാത്തിന് ഭാര്യക്ക് പീഡനം-ഭര്‍ത്താവിന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍: സ്വത്ത് ഭാഗംവെച്ച് വാങ്ങാത്തതിനിന് ഭാര്യയെ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്.

പെരുമ്പ സിവോയിസ്റ്റ് ഫ്‌ളാറ്റിലെ സബീര്‍ മോഹിക്കെതിരെയാണ് കേസ്.

ഭാര്യ കാങ്കോല്‍ പപ്പാരട്ട ഖാദികേന്ദ്രത്തിന് സമീപത്തെ വലിയ പീടികയില്‍ വീട്ടില്‍ വി.പി.കമരിയ(29)യുടെ പരാതിയിലാണ് കേസ്.

2013 ഒക്ടോബര്‍ 2 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സ്വത്ത് ഭാഗം വെച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ടും സ്വര്‍ണാഭരണങ്ങല്‍ കൈക്കലാക്കിയും പീഡിപ്പിച്ച

ഭര്‍ത്താവ് ജൂണ്‍ 2 ന് വൈകുന്നേരം മൂന്നിന് കമരിയയെ ക്രൂരമായി മര്‍ദ്ദിച്ചതായ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തു.