സൈബര്‍ അധിക്ഷേപം-മുഖ്യമന്ത്രി പിണറായിക്ക് ത്വാഹ മുഹമ്മദിനെതിരെ സൈബര്‍കേസ്.

കണ്ണൂര്‍: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് പ്രസിദ്ധീകരിച്ച ത്വാഹ മുഹമ്മദിന്റെ പേരില്‍ കേസെടുത്തു.

മെയ്-25 ന് കണ്ണൂര്‍ റേഞ്ച് സൈബര്‍ ടീം നടത്തിയ സൈബര്‍ പട്രോളിംഗിന് ഇടയില്‍ മാനവീയം തെരുവിടാം എന്ന പേജില്‍ മുഖ്യമന്ത്രിയെ അശ്ലീലഭാഷയില്‍ ഇകഴ്ത്തി പോസ്റ്റിട്ടതിനാണ് കേസ്.

ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസാണ് ഇന്നലെ കേസെടുത്തത്.