മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ലൈറ്റുകള്‍ തകര്‍ത്തു.

പരിയാരം:മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ലൈറ്റുകള്‍ തകര്‍ത്തു. കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ ഭാഗമായി കുറ്റ്വേരി വില്ലേജില്‍ആഹ്‌ളാദ പ്രകടനം നടത്തിയതില്‍ അസഹിഷ്ണുത പൂണ്ട സാമുഹ്യ വിരുദ്ധര്‍ ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകന്‍ വാസുദേവന്‍ നമ്പൂതിരിയുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്ഥാപിച്ച ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു.

പോലിസില്‍ പരാതി നല്‍കി.

തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ്, യു ഡി എഫ് മുന്നണികള്‍ വോട്ടു കുറഞ്ഞപ്പോള്‍ ഇരട്ടി വര്‍ദ്ധനവ് എല്ലാ ബൂത്തുകളിലും വര്‍ദ്ധിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തുമെന്ന ഭയത്താല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഭീഷണിയുടെയും ആക്രമണങ്ങളിലൂടെയും തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണ് മുന്നണികള്‍. ഏകപക്ഷിയമായ ആക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍നടപടികള്‍ സ്വീകരിക്കാതെ പോലിസും, സാമൂഹ്യ വിരുദ്ധരെ മുന്നില്‍ നിര്‍ത്തി ബിജെപി തളര്‍ത്താന്‍ രാഷ്ടിയ കോമരങ്ങളും തുടരാനാണ് ഭാവമെങ്കില്‍ ചെറുത്ത് നില്‍പിന്റെ പാത ബി ജെ പി സ്വീകരിക്കണ്ടി വരുമെന്ന് മണ്ഡലം പ്രസിഡന്റ് രമേശന്‍ചെങ്ങുനി പ്രസ്ഥാവനയിലൂടെ അറിയിച്ചു.

സംഭവസ്ഥലം സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, നേതാക്കളായ പി.ഗംഗാധരന്‍, വി.പി കുഞ്ഞിരാമന്‍, എം.സന്തോഷ്, കെ.കെ.ഹരിദാസ്, ടി. ഷിബു സന്ദര്‍ശിച്ചു