പുളിമ്പറമ്പ് ആഷസ് ഉന്നത വിജയികളെ അനുമോദിച്ചു.

തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാ സാംസ്‌കാരിക വേദി എസ് എസ് എല്‍ സി ഹയര്‍ സെക്കന്ററി ഉന്നത വിജയികളെ അനുമോദിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലീങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.

ആഷസ് പ്രസിഡന്റ് കരിയല്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍ പി.വി.വാസന്തി, പി.വി.വത്സരാജന്‍, വിഷ്ണു രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

സിക്രട്ടറി സി.വി.മോഹനന്‍ സ്വാഗതവും കെ.വി.രത്‌നദാസ് നന്ദിയും പറഞ്ഞു