കത്തോലിക്കാ കോണ്‍ഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു.
തളിപ്പറമ്പ്: കത്തോലിക്കാ കോണ്‍ഗ്രസ് തളിപ്പറമ്പ് യൂണിറ്റ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ദേവാലയ അങ്കണത്തില്‍ പ്ലാവ് നട്ടു.
ഫൊറോന വികാരിഫാ. മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് .അഡ്വ. കെ.ഡി.മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, സിക്രട്ടറി സജീവ് മുക്കാട്ടുകുന്നേല്‍, ഫാ.മാത്യു മൂന്നനാല്‍, ദേവസ്യ കൂന്താനം, ചാക്കോ കരികിലാംതടം, ജോസ് മാത്യു കൊല്ലംപറമ്പില്‍, സുമി കൊട്ടാരം, പുഷ്പമ്മ കോലടി, മാത്യു കോലടി എന്നിവര്‍ നേതൃത്വം നല്‍കി.