അരക്കിലോ കിലോഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ലോഡ്ജില്‍ നിന്നും അരകിലോ കഞ്ചാവ് സഹിതം തൃശൂര്‍ സ്വദേശി അറസ്റ്റില്‍.

തൃശൂര്‍ സ്വദേശി സി.എസ്.നിജില്‍(20)നെയാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍അഷ്റഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ടൗണ്‍ ബസ്റ്റാന്റിലെ റെയിന്‍ബോ ടൂറിസ്റ്റ്‌ഹോമില്‍ നടത്തിയ പരിശോധനയില്‍ 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ പി.വി.ഗണേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എ.ടി.എസിന്റെ സഹായം ലഭിച്ചിരുന്നു.

കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി ഹാഷിഷ് ഓയില്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.

ഗ്രേഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.പി.അബ്ദുല്‍നാസര്‍, പി.കെ.അനില്‍കുമാര്‍, പി.പ്രമോദ്, സി.അജിത്ത, പ്രിവന്റ്റീവ് ഓഫീസര്‍ (ഗ്രേഡ്)കെ.ഉമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, എം.വി.ശ്യാംരാജ്, എം.വി.സുജേഷ്, വി.കെ.സായൂജ്, സനല്‍, വുമണ്‍ സിവില്‍ എക്സൈസ് ഓഫിസര്‍ സീമ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.