വിജയിച്ച സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്.
തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
13 ന് ഉച്ചക്ക് 1.30 ന് പുഷ്പഗിരി നിലംപതി റോഡിന് സമീപത്തുവെച്ചാണ് ആക്രമം നടന്നത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് കുറ്റ്യേരി ഡിവിഷനില്‍ നിന്ന് വിജയിച്ച നെല്ലിപ്പറമ്പ് കുഞ്ഞിമംഗലവന്‍ വീട്ടില്‍ പി.ഷൈനിയും(42)ഭര്‍ത്താവ് അംബുജാക്ഷനും
ഫലപ്രഖ്യാപനം കഴിഞ്ഞ് തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും സ്‌ക്കൂട്ടറില്‍ വീട്ടിലേക്ക് പോകവെ നെല്ലിപ്പറമ്പ് സ്വദേശികളായ
എ.കെ.മുഹമ്മദ് അഷറഫ്, എം.അഷറഫ്, അബ്ദുള്‍ ബാസിത്ത്, മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് ആഷിഖ്, മഷ്‌റുദ്, എം.സുഹറാബി, കെ.സഫൂറ, മുഹമ്മദ് റാസി എന്നീ പ്രതികള്‍ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതായാണ് പരാതി.
