സ്ത്രീധനപീഡനം-ഭര്‍ത്താവിനും ഉമ്മക്കും എതിരെ കേസ്.

മട്ടന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും ഉമ്മയുടെയും പേരില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.

ചാവശ്ശേരി കൂരന്‍മുക്ക് ബൈത്തുല്‍ ജന്നയില്‍ എസ്.എച്ച്.വൈ.കെ തങ്ങളുടെ മകള്‍ സായിദത്തുല്‍ ലത്തീഫത്തുല്‍നിസ(33)ന്റെ പരാതിയില്‍ ഉളിയില്‍ സ്വദേശിയായ ഭര്‍ത്താവ് ഹബീബ മന്‍സിലില്‍ എന്‍.പി.ഷക്കീല്‍(41) ഉമ്മ എന്‍.പി.ആയിഷ(82)എന്നിവരുടെ പേരിലാണ് കേസ്.

2020 നവംബര്‍-22 ന് മതാചാരപ്രകാരം വിവാഹിതരായി ഒന്നിച്ച് താമസിച്ചുവരവെയായിരുന്നു പീഡനം.

വിവാഹസമയത്ത് ലഭിച്ച സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

2022 ആഗസ്റ്റ്-22 ന് ഉച്ചക്ക് ഒരുമണിക്ക് നിസയുടെ വീട്ടില്‍ വെച്ച് ഷക്കീല്‍ അടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയുന്നുണ്ട്.