വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്.സി.ആര്‍.എ) ഭേദഗതി ചെയ്യുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ ശക്തമായ പ്രതിഷേധത്തിലും പ്രതിരോധത്തിലുമാണ്.
എന്തിനാണ് ഈ നിയമത്തിനെതിരെ ഇവര്‍ പ്രതിഷേധവുമായി എത്തുന്നതിന് കാരണം?
ഏറ്റവും കൂടുതല്‍ വിദേശപണം ഇന്ത്യയില്‍ എത്തിക്കുന്നത് കൃസ്ത്യന്‍ സംഘടനകളാണ് എന്നത് തന്നെയാണ് അതിന് കാരണം.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ എഫ്.സി.ആര്‍.എ നിയമം കൂടതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ഇത്‌കൊണ്ടുതന്നെ കൃസ്ത്യന്‍ സംഘടനകള്‍ക്ക് വിേദശത്തുനിന്നുള്ള പണം വരവ് കുറേയൊക്കെ നിയന്ത്രണ വിധേയമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലമായതോടെ സി.ബി.സി.ഐ ഉള്‍പ്പെടെ നിരവധി കൃസ്ത്യന്‍ സംഘടനകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ കുഞ്ഞാടുകളുടെ വോട്ട്‌ബേങ്ക് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാറുകളെ വരച്ചവരയില്‍ നിര്‍ത്തി കൃസ്ത്യന്‍ സംഘടനകള്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിരുന്നത്.
അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് ഇനി ഇന്ത്യയില്‍ അധികാരത്തില്‍ വലില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റിക്കിട്ടാനായി സി.ബി.സി.ഐ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിനോട് മൃദുസമീപനം കാണിച്ചുതുടങ്ങിയത്.
എഫ്.സി.ആര്‍.എ ഭേദഗതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തങ്ങളുടെ വോട്ടുബാങ്കിനെ കാണിച്ച് കേന്ദ്രസര്‍ക്കാറിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പ്രതിഷേധിക്കുന്ന ഇവര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്നതിന് എന്താണൊരു ഉറപ്പ്. കേന്ദ്രസര്‍ക്കാര്‍ നാല് വോട്ടുകിട്ടാന്‍ വേണ്ടി ഇത്തരം പൊതുതാല്‍പര്യ നിയമഭേദഗതികളില്‍ നിന്ന് പിറകോട്ടുപോകരുത്.
എഫ്.സി.ആര്‍.എ ഭേദഗതി പാര്‍ലെമെന്റില്‍ അവതരിപ്പിച്ച് പാസാക്കുകയും നിയമം കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യണമെന്നാണ് മുഖംനോക്കാതെ പറയാനുള്ളത്.