എന്‍ ഡി എ സ്ഥാനര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.

പരിയാരം: എന്‍ഡി.എ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി.

ചുടല ദേശീയപാതയില്‍ സി പൊയില്‍ റോഡ് ജംഗ്ഷനില്‍ സ്വകര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വിവരിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡും, സമീപം സ്ഥാപിച്ച സ്ഥാനര്‍ത്ഥിയുടെ ബോര്‍ഡുംമാണ് നശിപ്പിച്ചത്.

ഇന്നലെ രാത്രി മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് ബോര്‍ഡുകള്‍ കീറി നശിപ്പിച്ചത്.

എന്‍.ഡി.എ നേതാക്കള്‍ പോലിസില്‍ പരാതി നല്‍കി.

സംഭവസ്ഥലം ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ഇ.വി ഗണേശന്‍, സന്തോഷ് മുക്കുന്ന്, രാജിവന്‍ പാച്ചേനി, ടി.രാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.