കടന്നപ്പള്ളിയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമം തിരിച്ചറിയുക-കെ.പത്മനാഭന്‍.
പരിയാരം: : സിപിഎം ശക്തികേന്ദ്രമായ കടന്നപ്പള്ളിയില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭന്‍ ആരോപിച്ചു.
ഇതിന് പരിയാരം പോലീസ് സ്റ്റേഷനിലെ എസ്‌ഐ സി.സനിത്ത് കൂട്ടുനില്‍ക്കുകയാണ്.
കോണ്‍ഗ്രസ് ഓഫീസിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു മുതലെടുപ്പ് നടത്താനുള്ള ശ്രമം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സിപിഎം മുതിര്‍ന്ന നേതാവ് പി.പി.ദാമോദരനെ പരിയാരം എസ്‌ഐ സി.സനിത്ത് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പത്മനാഭന്‍.
മാടായി ഏരിയാ കമ്മറ്റിയംഗം ഇ.പി.ബാലകൃഷ്ണന്‍
അധ്യക്ഷത വഹിച്ചു.
പി.പി.ദാമോദരന്‍, സി.എം.വേണുഗോപാലന്‍, ടി.വി.ചന്ദ്രന്‍, ബി.അബ്ദുള്ള, ടി.വി.മേശന്‍, വി.പി. സുഭാഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
