പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ പി.ഐ. ശ്രീധരന്റെ പട്ടിണിക്കഞ്ഞി ശ്രദ്ധയാകര്‍ഷിച്ചു.
എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റും പ്രമുഖ നാടക നടനും സംവിധായകനുമായ പി.ഐ. ശ്രീധരനാണ് റോഡിലിരുന്ന് പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചത്.
പട്ടിണി കഞ്ഞി എന്നത് വളരെ കുറഞ്ഞ അളവില്‍ അരി ഉപയോഗിച്ച്കൂടുതല്‍ വെള്ളം ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞിയാണ്.
ഇത് പ്രധാനമായും വിശപ്പടക്കാന്‍ കഴിക്കുന്ന ലളിതമായ ഭക്ഷണമാണ്. പ്രയാസകരമായ സാഹചര്യങ്ങളില്‍കുറഞ്ഞ ചിലവില്‍ തയ്യാറാക്കാവുന്ന ഒരു ഭക്ഷണ രീതിയായി ഇത് കണക്കാക്കപ്പെടുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത് വര്‍ഷം ഏഴ് കഴിഞ്ഞിട്ടും ശമ്പള വര്‍ദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാത്തതിന്റ പ്രതിഷേധ സൂചകമായി ജീവനക്കാര്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് പട്ടിണിക്കഞ്ഞി പ്രതിഷേധം.