റിമാന്‍ഡ് തടവുകാരന്‍ മരണപ്പെട്ടു.
പരിയാരം: റിമാന്‍ഡ് തടവുകാരന്‍ ചികില്‍സക്കിടെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ്(19)ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.
ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു ഫയാസിനെ 4 ദിവസം മുമ്പാണ് ഗുരുതരാവസ്ഥയില്‍ പരിയാരത്ത്എത്തിച്ചത്.
മാര്‍ച്ച് 11 ന് മുട്ടം ജുമാമസ്ജിദില്‍ നി്ന്നും പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസിനോടൊപ്പം പഴയങ്ങാടി എസ്.ഐ കെ.കെ.തുളസി ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച് 14-ന് ചന്തേര പോലീസ് പരിധിയില്‍ തുരുത്തി ജുമാമസ്ജിദില്‍ കവര്‍ച്ച നടത്തിയതിന് ചന്തേര പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. വെങ്ങര മൈലാഞ്ചിക്കല്‍ അബ്ദുള്‍സലാമിന്റെ മകനാണ്.
്
