തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി ആവശ്യമായ അംഗബലത്തോടു കൂടി വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സ്വന്തമായി കെട്ടിട സൗകര്യമില്ലാത്ത ചെറുപുഴ പോലീസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയ്ക്ക് പുതുതായി കെട്ടിടങ്ങള്‍ പണിയണമെന്നും കാലപ്പഴക്കത്താല്‍ ശോചനീയമായ കുടിയാന്‍മല പോലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയുക,
റൂറല്‍ ജില്ലാ പോലീസിന് മാങ്ങാട്ടുപറമ്പില്‍ അനുവദിച്ച സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ ആസ്ഥാനമന്ദിരവും അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്തുക,
റൂറല്‍ ജില്ലയിലെ എം.ടി.വിഭാഗത്തിന് വര്‍ക്ക് ഷോപ്പ്, വെഹിക്കിള്‍ ഷെഡ് എന്നിവ പണിയുകയും. മെക്കാനിക്കിനെ നിയമിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങളും സമ്മേളനത്തില്‍ അംഗീകരിച്ചു.
സംതൃപ്തമായ പോലീസ് സേന പൊതുസമൂഹത്തിലും സംതൃപ്തിയുണ്ടാക്കും-കെ.രാധാകൃഷ്ണന്‍ എം.പി.
തളിപ്പറമ്പ്: സംതൃപ്തമായ ഒരു പോലീസ് സേന പൊതുസമൂഹത്തിലും സംതൃപ്തിയുണ്ടാക്കുമെന്ന് കെ. രാധാകൃഷ്ണന്‍ എം.പി.
ഒരുകാലത്ത് പോലീസിനെയും ദാരിദ്ര്യവും പട്ടിണിയും ബാധിച്ചിരുന്നുവെന്നും ഇന്ന് അതൊക്കെമാറി സംതൃപ്തിയുള്ള ഒരു പോലീസ് സേനയാണ് മാറിയ കേരളീയ സമൂഹത്തില്‍ ഇന്ന് കാണുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല സമ്മേളനം തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധവി അനൂജ് പലിവാള്‍ വിശിഷ്ടാതിഥിയായിരുന്നു.
റൂറല്‍ അഡീഷണല്‍ എസ്.പി എന്‍.ആര്‍.ജയരാജ്, തളിപ്പറമ്പ് ഡിവൈ.എസ്.പി. വി.വി.മനോജ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി.രാജേഷ്, കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് പി.ബാബുമോന്‍, കെ.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍.ഇന്ദു,
കണ്ണൂര്‍ ജില്ല പോലിസ് സഹകരണ സാംഘം പ്രസിഡന്റ് ടി.പ്രജീഷ്, സംഘാടക സമിതി ചെയര്‍മാന്‍ ബി.ഷിബു, കണ്‍വീനര്‍ എം.കെ.രജീഷ്, ഡിവൈ.എസ്.പിമാരായ ടി. ഉത്തംദാസ്, എ. അനില്‍കുമാര്‍, പി. ചന്ദ്രമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജി.പി.അഭിജിത്ത് സംഘടനാ റിപ്പോര്‍ട്ടും കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എ.പി.കെ രാകേഷ് വരവുചെലവ് കണക്കും കെ.സി രതീഷ് ഓഡിറ്റ് കമ്മറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പി.സനത്ത്, കെ.പി.വി. മഹിത എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.