അനധികൃത പാർക്കിങ്ങും കച്ചവടവും അവസാനിപ്പിക്കണം:കെ.എസ്.റിയാസ്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും പട്ടണങ്ങളിൽ വരുന്നതിനും പോകുന്നതിനുള്ള സൗകര്യം തീരെ ഇല്ലാതായിരിക്കയാണെന്നും, ഇതിന് പരിഹാരം കാണണമെന്നും ജില്ലാ യൂത്ത് വിംഗ് പ്രസിഡൻ്റ് കെ എസ്. റിയാസ്. അനധികൃത കച്ചവടം കാരണം ജനങ്ങൾക്ക് കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണുന്നതിനും തളിപ്പറമ്പിൽ ട്രാഫിക് പോലീസ് യൂണിറ്റ് പുനസ്ഥാപിക്കാനും ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് സ്വതന്ത്രമായും
മനസ്സമാധാനത്തോടും വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നടപ്പിലാക്കുന്നതിന് അധികൃതർ സാഹചര്യം ഒരുക്കിതരണമെന്നും ഇല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് വിംഗ് തളിപറമ്പ് യൂണിറ്റ് പുന:സംഘടന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യോഗത്തിൽ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബി. ശിഹാബ് അധ്യക്ഷത വഹിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി.ജയരാജ് യൂത്ത് വിങ് കോഡിനേറ്റർ കെ. കെ.നാസർ,വൈസ് പ്രസിഡന്റ് അൽഫ മുസ്തഫ,സിക്രട്ടറി സി.ടി. അഷ്‌റഫ്, സെക്രട്ടറിയെറ്റ് മെമ്പർമാരായ പി.കെ.നിസാർ,കെപി.ലുക്മാൻ,വാഹി ദ് പനാമ, ജില്ല എക്സിക്യൂട്ടീവ് അംഗം കെ.പി. പി .ജമാൽ,യൂത്ത് വിംഗ് ജില്ല സെക്രട്ടറി കെ.ഷമീർ എന്നിവർ പ്രസംഗിച്ചു.
യൂത്ത് വിംഗ് യൂണിറ്റിൻ്റെ 2025-27 ഭാരവാഹികളാ
യി ബി.ശിഹാബ്(പ്രസിഡണ്ട്), കെ.അ ഷ്‌റഫ്(ജന. സെക്രട്ടറി), കെ. എസ്. അ ഷ്‌കർ (ട്രെഷറർ)എന്നിവരെ തിരഞ്ഞെടുത്തു. ജെ.എച്ച് ജാബിർ സ്വാഗതവും ട്രെഷറർ മുനീർ നന്ദിയും പറഞ്ഞു
