മാടായി കോളേജില്‍ ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
പഴയങ്ങാടി: മാടായി കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ അധ്യക്ഷന്‍ പി. കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

മലയാള വിഭാഗം വകുപ്പ് അധ്യക്ഷ ഡോ:കെ.വി.സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി.ജോണി അധ്യക്ഷത വഹിച്ചു.
മുന്‍ പ്രിന്‍സിപ്പാള്‍ എസ്.ലത, ഡയറക്ടര്‍ ബോര്‍ഡഗം സി.പി. കമലാക്ഷി എന്നിവര്‍ പ്രസംഗിച്ചു. കോഡിനേറ്റര്‍ വി.ഷിജിത്ത് നന്ദി പറഞ്ഞു.
ഡിഗ്രി വിഭാഗത്തില്‍ 145 പേര്‍ക്കും പി.ജിയില്‍ 25 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
രാവിലെ നടന്ന മെറിറ്റ്‌ഡേ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബബിതകുമാരി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എം.വി.ജോണി അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രസിഡന്റ് കെ.കെ.ഫല്‍ഗുനന്‍ മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ ഡോ.ജോ ജോസഫ് അവാര്‍ഡ് ദാനം നടത്തി.
ഡോ: സ്വപ്ന ആന്റണി സ്വാഗതം പറഞ്ഞു.
