ഫയര്‍ സ്റ്റേഷന്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിലനിര്‍ത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ് നിവേദനം നല്‍കി-

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌

 

തളിപ്പറമ്പ്: ഫയര്‍ സ്‌റ്റേഷന്‍ തളിപ്പറമ്പ് നഗരസഭയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കള്‍ മന്ത്രിക്ക് നിവേദനം നല്‍കി.

നഗരസഭാ പരിധിയില്‍ നിലവിലുള്ള ഫയര്‍ സ്‌റ്റേഷന്‍ പരിയാരത്തേക്ക് മാറ്റുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തേുടര്‍ന്ന് മറ്റ് മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വ്യാപാരി നേതാവ് കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നത്.

നിലവില്‍ ദിനേന വികസിച്ചുകൊണ്ടേയിരിക്കുന്ന തളിപ്പറമ്പ് പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഫയര്‍ സ്‌റ്റേഷന്‍ മാറ്റി സ്ഥാപിക്കുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും നാടിനും വലിയ നഷ്ടം തന്നെയാണെന്നും,

ആയതിനാല്‍ നിലവിലുള്ള ഫയര്‍ സ്‌റ്റേഷന്‍ തളിപ്പറമ്പില്‍ തന്നെ നിലനിര്‍ത്തി തരണമെന്ന് അപേക്ഷിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തളിപറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് നിവേദനം നല്‍കി.