സ്വാമിആനന്ദതീര്‍ത്ഥ ട്രസ്റ്റ് പ്രഥമ പുരസ്‌ക്കാരം ജസ്റ്റിസ് ചന്ദ്രുവിന്.

പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് പ്രഥമ പുരസ്‌ക്കാരം ജസ്റ്റിസ് ചന്ദ്രുവിന്.

ശ്രീനാരായണ ഗുരുദേവരുടെ അന്തിമ ശിഷ്യനും മഹാത്മജിയുടെ ഉത്തമ അനുയായിയും സര്‍വോപരി അധഃസ്ഥിത ജനതയുടെ രക്ഷകനുമായ സ്വാമി ആനന്ദതീര്‍ത്ഥരുടെ ആദര്‍ശങ്ങള്‍

അന്വര്‍ത്ഥമാക്കുന്ന സാമൂഹ്യ സേവന രംഗത്തെ മഹത് വ്യക്തിക്കു 2026 മുതല്‍ എല്ലാ വര്‍ഷവും സ്വാമി ആനന്ദതീര്‍ത്ഥരുടെ പേരില്‍ പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സ്വാമിജിയുടെ പ്രവര്‍ത്തന മേഖലയായിരുന്ന കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ആ മേഖലകളില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ /സര്‍ഗ്ഗാത്മക പ്രതിഭകള്‍ /സംഘടനകള്‍ എന്നിവരെയാണ് ജാതി, മത ഭേദമില്ലാതെ പുരസ്‌ക്കാരത്തിനായി പരിഗണിക്കുക.

25000/(ഇരുപത്തയ്യായിരം) രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിനു നല്‍കുന്നത്.

രഥമ പുരസ്‌കാരത്തിന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയും അധഃസ്ഥിതരുടെ അവകാശ സംരക്ഷണത്തിനും നീതിക്കുമായി പ്രവര്‍ത്തിച്ചു വരുന്ന ജസ്റ്റിസ് ചന്ദുവിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

പുരസ്‌കാര ദാനം സ്വാമി ആനന്ദതീര്‍ത്ഥരുടെ 122 -ാം ജന്മദിനമായ 2026 ജനുവരി 2-ന് രാവിലെ 10 മണിക്ക് കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള സംസ്ഥാന മല്‍സ്യ തൊഴിലാളി കടാശ്വാസ കമ്മിഷന്‍ അധ്യക്ഷനുമായ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ നിര്‍വഹിക്കും.

സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്‌ററ് പ്രസിഡന്റ് ടി.വി.വസുമിത്രന്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിക്കും.

സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ എം.കുഞ്ഞികൃഷ്ണന്‍ ആദരഭാഷണം നടത്തും.

പൂര്‍വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് ടി.കണ്ണന്‍ പ്രസംഗിക്കും.

ട്രസ്‌ററ് സെക്രട്ടറി കെ.പി.ദാമോദരന്‍ സ്വാഗതവും ട്രഷറര്‍ കെ. കൃഷ്ണന്‍ നന്ദിയും പറയും.

വാര്‍ത്ത സമ്മേളനത്തില്‍ കെ.പി ദാമോദരന്‍, എ.കുഞ്ഞമ്പു, എന്‍.രാഘവന്‍, രാമകൃഷ്ണന്‍ കണ്ണോം, ടി.കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.