കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും അക്വേറിയവും ഹാച്ചറിയും വരുന്നു-
പരിയാരം: കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും, അക്വേറിയവും ഹാച്ചറിയും വരുന്നു.
ഇവ സ്ഥാപിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു.
കാരക്കുണ്ട് അലങ്കാര മത്സ്യോല്പാദന യൂണിറ്റും, അക്വേറിയം, ഹാച്ചറിയും സ്ഥാപിക്കണമെന്ന് എം വിജിന്‍ എം എല്‍ എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് മന്ത്രി യോഗം വിളിച്ചത്. അഡാക്കിന്റെയും, മത്സ്യ ബന്ധനവകുപ്പിന്റെയും സഹകരണത്തോടെ
ഇതിനാവശ്യമായ 25 കോടി രൂപയുടെ പ്രൊജക്റ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഇതിനാവശ്യമായ വിശദമായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.
വീട്ടുമുറ്റ മത്സ്യകുളങ്ങള്‍ എന്ന പദ്ധതി കല്യാശ്ശേരി മണ്ഡലത്തില്‍ ഒരു പൈലറ്റ് പദ്ധതിയായി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എം.വിജിന്‍ എം.എല്‍.എ, സി.വി.ബാലകൃഷ്ണന്‍ (ചീഫ് എഞ്ചിനീയര്‍ തീരദേശ വികസന കോര്‍പറേഷന്‍), ഇഗ്‌നേഷ്യസ് മാന്‍ഡ്രോ ബി ( മാനേജിങ് ഡയറക്ടര്‍ അഡാക്ക്),
എം.എസ്.സാജു (മാനേജിങ് ഡയറക്ടര്‍-കാവില്‍), എസ്.മഹേഷ് (ജോയിന്റ് ഡയറക്ടര്‍ ഫിഷറീസ് ) എസ്. നില്‍കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ) എന്നിവര്‍ പങ്കെടുത്തു.