സമൂഹം ഇന്ന് പേരിന്റെയും പേരിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് ഇബ്രാഹിം വെങ്ങര.
തളിപ്പറമ്പ്: സമൂഹം ഇന്ന് പേരിന്റെയും പേരിന്റെ തുമ്പിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര.
കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം 32-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ തളിപ്പറമ്പ അക്കിപ്പറമ്പ് സ്‌കൂളില്‍ വെച്ച് നാടകം കണ്ടതിനു അമ്മാവനില്‍ നിന്നുമേറ്റ മര്‍ദ്ദനം സഹിക്കവയ്യാതെ നാടുവിട്ട് അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയില്‍ കൈയില്‍
അവശേഷിച്ച പണവും കൂടി നഷ്ടപ്പെട്ടു പോയ ഘട്ടത്തില്‍ ദൈവത്തെ പോലെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് വയറു നിറയെ ഭക്ഷണം വാങ്ങി തന്ന എ കെ ജി പഠിപ്പിച്ച പാഠം എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം വയറിന്റെ വിശപ്പ് മാറ്റി, പിന്നീടാണ് എന്റെ പേര് ചോദിച്ചത്. എന്നാല്‍ ഇന്ന് ആ സ്ഥിതിക്ക് മാറ്റം വരികയാണെന്നും ഇബ്രാഹിം വെങ്ങര പറഞ്ഞു.
കരിമ്പം ജി എല്‍ പി സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സര്‍വീസ് ഡയരക്ടര്‍ ഡോ.നഫീസ ബേബി അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമ്മേളനത്തില്‍ പുല്ലായിക്കൊടി ചന്ദ്രന്‍, പുകസ മേഖല സിക്രട്ടറി എം.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി സി.രാഹുല്‍ സ്വാഗതവും പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും പ്രശസ്ത ഗസല്‍ ഗായിക അമീന ഹമീദും സംഘവും അവതരിപ്പിച്ച ഗസല്‍ രാവും അരങ്ങേറി.
