ബാബു നന്തന്‍കോടിന്റെ കര്‍ണ്ണപര്‍വ്വം @ 46.
പ്രമുഖ ഫോട്ടോഗ്രാഫര്‍ ശിവന്‍ നിര്‍മ്മിച്ച സ്വപ്‌നം എന്ന സിനിമയിലൂടെ 1973 ലാണ് ബാബു നന്തന്‍കോട് സംവിധായകനായത്.
സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന് ശേഷം 1974 ല്‍ യൗവ്വനം, 75 ല്‍ ഭാര്യയില്ലാത്ത രാത്രി, 75 ല്‍ സത്യത്തിന്റെ നിഴലില്‍, 76 ല്‍ മാനസവീണ, 77 ല്‍ കര്‍ണ്ണപര്‍വ്വം, 78 ല്‍ അഹല്യ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
1977 ല്‍ പി.അയ്യനേത്തിന്റെ കര്‍ണ്ണപര്‍വ്വം എന്ന നോവല്‍ അതേ പേരില്‍ ചലച്ചിത്രമായി.
1977 നവംബര്‍ 4 ന് 46 വര്‍ഷം മുമ്പാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്.
ബാബു നന്തന്‍കോട് തിരക്കഥയും പി.അയ്യനേത്ത് സംഭാഷണവും രചിച്ചു.
ജനറല്‍ ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഡാനിയല്‍ദാസും പി.സുകുമാരനും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്.
വിന്‍സെന്റ്, കെ.പി.ഉമ്മര്‍, ജയഭാരതി, കെ.പി.എ.സി.ലളിത, ബഹദൂര്‍, മീന, കനകദുര്‍ഗ്ഗ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
വിപിന്‍ദാസ് ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
പരസ്യം-എസ്.എ.സലാം.
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ജി.ദേവരാജന്‍.
ഗാനങ്ങള്‍-
1-കരുണാമയനായ-മാധുരി.
2-കിളി കിളി-മാധുരി.
3-ശരപഞ്ജരത്തിനുള്ളില്‍-യേശുദാസ്.
4-സുഗന്ധീ സുമുഖീ-ജയചന്ദ്രന്‍.