പ്രകൃതിസംരക്ഷണ സന്ദേശവുമായി ശനിയാഴ്ച കാലത്ത് 8 ന് പന്ത്രണ്ട് കിലോമീറ്ററിലധികം കൊച്ചു ബോട്ടില്‍ സാഹസിക കയാക്കിംഗ് നടത്തും.
ചെറുപ്രായത്തിലെ നിരവധി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയയായ സ്വാലിഹ മറ്റൊരു അതിസാഹസികതക്ക് കൂടിയാണ് മുതിരുന്നത്.
സുല്‍ത്താന്‍തോടിനരികിലുള്ള വാടിക്കല്‍ കടവില്‍ നിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പുറപ്പെട്ട് പഴയങ്ങാടി പുഴയിലൂടെ മാട്ടൂല്‍ അഴിമുഖത്ത് കൂടി അറബിക്കടലില്‍ പ്രവേശിക്കും.
അവിടെ നിന്നും കടലിലൂടെ പന്ത്രണ്ടോളം കിലോമീറ്റര്‍ ചൂട്ടാട് ഭാഗത്തേക്ക് തുഴഞ്ഞ് പാലക്കോട് എത്തും.
പുഴയില്‍ കൂടി വീണ്ടും മുട്ടം ഭാഗത്ത് കൂടി യാത്ര ചെയ്ത് പുറപെട്ട വാടിക്കലില്‍ എത്തും. എഴുത്തുകാരി ഡോ.പി കെ ഭാഗ്യലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്യും.
സിനിമാ നാടക പ്രവര്‍ത്തകന്‍ പ്രകാശന്‍ ചെങ്ങല്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും.
മികച്ച സുരക്ഷ സംവിധാനമൊരുക്കിയാണ് യാത്ര .സാഹസിക ടൂറിസത്തിനും ഇത് വഴി തെളിയിക്കും.
സംഘാടകര്‍ താര വാടിക്കല്‍ കലാസാംസ്‌ക്കാരിക വേദി വായനശാല & ഗ്രന്ഥാലയമാണ്.
പഴയങ്ങാടി വാദിഹുദ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരിയാണ് ഈ കൊച്ചു മിടുക്കി.
പ്രകൃതി സംരക്ഷണ സന്ദേശവുമായി നേരത്തെ സ്വാലിഹ മാലിന്യം നിറഞ്ഞ സുല്‍ത്താന്‍തോടിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും, കവ്വായി മുതല്‍ പാലക്കോട് വരെയും നീന്തിയിട്ടുണ്ട്.