ചിത്തിരത്തോണിയില്‍ അക്കരപോയിട്ട് 44 വര്‍ഷം.
കെ.എസ്.ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനെ ഒരു തലമുറയിലെ ആളുകള്‍ അത്ര
എളുപ്പത്തില്‍ മറക്കുമെന്ന് തോന്നുന്നില്ല.
അവസാനത്തെ രാത്രി, കാളരാത്രി, അട്ടഹാസം, മലയത്തിപ്പെണ്ണ്, കരിനാഗം, ധീരന്‍ തുടങ്ങി മുപ്പതോളം സെക്‌സ് സിനിമകളുടെ സംവിധായകനാണ്.
കെ.എസ്.ഗോപാലകൃഷ്ണന്റെ പടമല്ലേ എന്തെങ്കിലുമൊക്കെ കാണും എന്ന ധാരണയില്‍ സിനിമക്ക് ഇടിച്ചുകയറുന്ന ഒരുകാലമായിരുന്നു 80 കളും തൊണ്ണൂറുകളും.
നല്ല സിനിമകള്‍ എടുക്കണമെന്ന ആഗ്രഹത്തോടെ സിനിമയിലെത്തിയ കെ.എസ്.ഗോപാലകൃഷ്ണന്‍ ഞാന്‍ നിന്നെ പ്രേമിക്കുന്നു, ഉദ്യാനലക്ഷ്മി, നാലുമണിപ്പൂക്കള്‍, പുറത്തിറങ്ങാത്ത തെരുവുഗീതം( ഹൃദയം ദേവാലയം ഉള്‍പ്പെടെ ആറ് ഹിറ്റ് ഗാനങ്ങളുള്ള സിനിമ) എന്നിവക്ക് ശേഷം സംവിധാനം ചെയ്ത സിനിമയാണ് കായലും കയറും.
1979 ജൂലായ്-13 നാണ് സിനിമ റിലീസ് ചെയ്തത്.
പൂവ്വച്ചല്‍ ഖാദറും കെ.വി.മഹാദേവനും ചേര്‍ന്നൊരുക്കിയ ഇന്നും മധുരം കുറയാത്ത പാട്ടുകളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
മധു, മോഹന്‍ശര്‍മ്മ, സത്താര്‍, കെ.പി.എ.സി.സണ്ണി, കൊട്ടാരക്കര, തിക്കുറിശ്ശി, കുതിരവട്ടം പപ്പു, അടൂര്‍ഭവാനി, ജയഭാരതി, കെ.പി.എ.സി.ലളിത, ആനന്ദവല്ലി, അസീസ്, പി.സി.ജോര്‍ജ്, കാലടി ജയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ കെ.എസ്.ഗോപാലകൃഷ്ണന്‍ തന്നെ, സംഭാഷണം
വിജയന്‍ കരോട്ടിന്റെതാണ്.
വിപിന്‍ദാസ് ക്യാമറയും കെ.ശങ്കുണ്ണി ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
മുകുന്ദന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എം.എസ്.ശിവസ്വാമി, ബാലഗംഗാധര തിലകന്‍, പി.ടി.ശ്രീനിവാസന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
പുകഴേന്തിയാണ് പാശ്ചാത്തലസംഗീതമൊരുക്കിയത്.
പോസ്റ്റര്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചത് വല്‍സന്‍.
ഗാനങ്ങള്‍-(രചന-പൂവ്വച്ചല്‍ഖാദര്‍-സംഗീതം-കെ.വി.മഹാദേവന്‍)
1-ചിത്തിരത്തോണിയില്‍ അക്കരെപോകാന്‍-(യേശുദാസ്)
2-കടക്കണ്ണിലൊരു കടല്‍കണ്ടു-യേശുദാസ്, സുശീല.
3-രാമായണത്തിലെ ദു:ഖം-എന്‍.വി.ഹരിദാസ്.
4-ശരറാന്തല്‍ തിരി കാണു മുകിലിന്‍ കുടിലില്‍-യേശുദാസ്.
5-ഇളനീലമാനം കതിര്‍ചൊരിഞ്ഞു-യേശുദാസ്, സുശീല.